തിരുവനന്തപുരം: മിക്സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. കോട്ടന്‍ഹില്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി നിവേദിത ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെയായിരുന്നു സംഭവം. കുഞ്ഞ് മിക്സ്ചര്‍ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് ശ്വാസതടസ്സം നേരിട്ടു. മാതാപിതാക്കള്‍ ഇത് കണ്ടിരുന്നില്ല.
പിന്നീട് ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ കണ്ടതോടെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത.