കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വ്യാപാരികളുടെ പ്രതിഷേധം. കടകള്‍ എല്ലാദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം.
മിഠായിത്തെരുവില്‍ കടകള്‍ തുറക്കാന്‍ ശ്രമിച്ച സമരക്കാരുമായി പൊലീസ് ഉന്തുംതള്ളുമുണ്ടായി. സംഭവത്തില്‍ നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാറുകള്‍ ഉള്‍പ്പെടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടും അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് നീതികേടാണെന്ന് വ്യാപാരികള്‍ പറയുന്നു.
ആവശ്യമുന്നയിച്ച് പണിമുടക്കുകയും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടും പ്രശ്നപരിഹാരമുണ്ടായില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. സമരം നടത്തിയ ഒരുവിഭാഗം വ്യാപാരികളെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ മറ്റൊരു സംഘം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.