അതിരപ്പിള്ളി: കനത്ത മഴയില്‍ അതിരപ്പിള്ളിയും ചാലക്കുടി പുഴയും നിറഞ്ഞു തുളുമ്പുകയാണ്. ഇതോടെ ഡാമിന്റെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. ഡാം തുറന്നതോടെ സമീപ പ്രദേശങ്ങളും പുഴകളിലും വെള്ളം നിറയുകയും ശക്തമായ ഒഴക്കുമുണ്ടായിരുന്നു. ഇതോടെ ദുരിതമായത് കാട്ടിലെ മൃഗങ്ങള്‍ക്കാണ്. വെള്ളത്തിന്റെ ഒഴുക്കില്‍ പേടിച്ച് ഒതുങ്ങി നില്ക്കുന്ന കാട്ടാനയെ ശ്രദ്ധയില്‍പ്പെട്ടത്.
അതിരപ്പിള്ളിക്കടുത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിനു സമീപമാണ് തിങ്കളാഴ്ച രാവിലെ കാട്ടാനയെ പുഴയില്‍ കണ്ടത്. രാവിലെ പുഴയില്‍ ആനയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ആനയെ കരയ്ക്കു കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍നിന്ന് ഒഴുകിവരുന്ന വെള്ളമാണ് ഇവിടെ വെള്ളപ്പൊക്കത്തിനിടയാക്കുന്നത്.
പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ഷട്ടര്‍ താഴ്തി വെള്ളം നിയന്ത്രിച്ചാണ് ആനയെ കരയില്‍ കയറ്റിയത്. ഏറെ മണിക്കൂറുകള്‍ കാട്ടാന വെള്ളത്തിനു നടുവില്‍ കഴിഞ്ഞതായാണ് വിവരം. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ താഴ്തിയാണ് വെള്ളം നിയന്ത്രിച്ച് ആനയെ രക്ഷിച്ചത്. വനംവകുപ്പും നട്ടുകാരും ചേര്‍ന്ന് ആനയെ കരയില്‍ കയറ്റി വനത്തിലേക്ക് വിട്ടു.