കാന്‍സര്‍ എന്ന മഹാമാരിയെ കരളുറപ്പു കൊണ്ടു തോല്‍പ്പിച്ച ഒരു യുവതിയുടെ കഥയാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. വര്‍ഷ എന്ന യുവതിയാണ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. കഴുത്തിലുണ്ടായ ചെറിയ മുഴയില്‍ നിന്നായിരുന്നു വേദനകളുടെ തുടക്കം.
അവിടുന്നങ്ങോട്ട് ടെസ്റ്റുകളും ചികിത്സകളും ശരീരത്തില്‍ കയറിയിറങ്ങിയ നാളുകകള്‍. പക്ഷേ കഥാന്ത്യത്തില്‍ തോറ്റുപോയത് കാന്‍സറായിരുന്നുവെന്ന് വര്‍ഷ കുറിക്കുന്നു. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ കേരള കാന്‍സര്‍ ഫൈറ്റേഴ്സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്സിലാണ് വര്‍ഷ തന്റെ അതിജീവന കഥ പങ്കുവയ്ക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
Hai everyone,
ഞാന്‍ വര്‍ഷ…??…..
എന്റെ ജീവിതത്തിന്റെ വലിയ ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണ് ഈ മുകളില്‍ കാണുന്ന ഫൊട്ടോസ്…….. നഴ്സിംഗ് പഠിക്കണമെന്ന മോഹവുമായി എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയില്‍??….എന്തുചെയ്യാം, ഫസ്റ്റ് ഇയര്‍ ആദ്യ പകുതിയില്‍ തന്നെ കഴുത്തില്‍ ഉണ്ടായ ചെറിയ ഒരു മുഴ…കുറെ ടെസ്റ്റുകള്‍ കഴിഞ്ഞ് ആണ് സാക്ഷാല്‍ ‘LYMPHOMA'(power varatte..setakk..setakk)ആണെന്ന് ഡയഗ്നോസ് ചെയ്തത്…
വൈകാതെ ചികിത്സ തുടങ്ങി.. തമാശ എന്തെന്നാല്‍ ചികിത്സ തുടങ്ങി അവസാനിക്കും വരെ ആദ്യമായി ഒരു കുട്ടി ഒറ്റക് ഒരു ഇംഗ്ലീഷ് സിനിമ കണ്ട് ഫിനിഷ് ചെയ്യും പോലെ ആയിരുന്നു….ഒന്നും പിടികിട്ടിയില്ല…(ഇപ്പോളും ഏറെക്കുറേ ഒന്നും അറിയില്ല)… ഞാന്‍ വിഷയത്തില്‍ നിന്ന് ഒരുപാട് തെന്നിമാറി…
പറയാന്‍ വന്നത് ഇത്രയേ ഉള്ളൂ….അതും ഈശ്വര എനിക്ക് ഈ അസുഖം വന്നല്ലോ എന്നോര്‍ത്ത് വിഷമിക്കുന്നവരോട് മാത്രം.. ദാ… ഈ കഴിഞ്ഞ് പോകുന്നതും നമ്മളുടെ ജിവിതമാ… വിഷമിച്ചു കൊണ്ട് ഇരുന്നാല്‍ അങ്ങ് ഇരുന്ന് പോകുകയെ ഉള്ളൂ…പകരം ചിരിച്ചുകൊണ്ട് അങ്ങ് മൊട്ടയടിച്ചേക്കണം…എന്നിട്ട് നല്ല ഉഷാറായി
‘I’m hit by CANCER, and now I’m a cancer SURVIVOR..??’ എന്ന് പറയണം… ഇങ്ങനൊക്കെ ചെയ്യാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്???? നമ്മുടെ ഇജ്ജാതി കണ്ടാല്‍ പിന്നെ കാന്‍സര്‍ എല്ലാ അതിന്റെ അപ്പന് വരെ തിരിഞ്ഞ് പൊയ്ക്കോളും..