തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സമരം.
അതേസമയം കടയടപ്പ് സരമത്തില് പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ 25000 കേന്ദ്രങ്ങളിലാണ് ഉപവാസ സമരം നടത്തുന്നത് ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദിക്കുക, ടിപിആര്‍ കാറ്റഗറി നോക്കി തദ്ദേശ മേഖലകളിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നത് ഒഴിവാക്കുക, ചെറുകിട വ്യാപാരികളെ വീട്ടിലിരുത്തി ഓണ്‍ലൈന്‍ കുത്തകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
അതേസമയം കടയടപ്പ് സരമത്തില് പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാര സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പിന്നില്‍ കളിക്കുന്നവര്‍ ലക്ഷ്യമിടുന്നത്. കടയടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്. ഏകോപന സമിതി ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരം വിജയിപ്പിക്കാന്‍ വ്യാപാര സമിതിക്ക് ബാധ്യതയില്ലെന്നും ഇവര്‍ പറഞ്ഞു.