കണ്ണൂർ: കണ്ണൂർ ചാലാട് കുഴിക്കുന്നിൽ ഒമ്പതു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ചാലാട് കുഴിക്കുന്നിലെ രാജേഷ് വാഹിദ ദമ്പതികളുടെ മകൾ അവന്തികയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയാണ് കുട്ടി മരിച്ചതായുള്ള വിവരം പുറത്തറിയുന്നത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്ന് ഡോക്ടർമാരും അറിയിച്ചു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് അസ്വഭാവിക മരണത്തിന് കണ്ണൂർ പോലീസ് കേസെടുത്തു. മാതാവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.