കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാര്‍ വീഡിയോ ഗെയിമിന്റെ അടിമയെന്ന് പൊലീസ് കണ്ടെത്തല്‍. കിരണ്‍ വിഡിയോ ഗെയിം ആപ്പുകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സഹായവും തേടാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. അതിനിടെ വിസ്മയ കേസിലെ നിയമനടപടികള്‍ക്കായി സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കത്ത് നല്കി.
കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കുറ്റപത്രം തയാറാക്കുന്നതിനും വിചാരണയ്ക്കും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നാണ് ആവശ്യം. സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ അന്വേഷണസംഘം ആഗ്രഹിക്കുന്ന അഭിഭാഷകരുടെ പട്ടിക കൈമാറും.
ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷിക്കുന്ന കേസ് ഒരാഴ്ചയ്ക്കുള്ളില്‍ റൂറല്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഏറ്റെടുക്കും. ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ പുരോഗതി വിലയിരുത്താന്‍ അടുത്ത ദിവസം ശാസ്താംകോട്ടയിലെത്തും.