ഇടുക്കി: 21 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരിക്കെതിരെ കേസ്. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്ക്കെതിരെയാണ് മുണ്ടക്കയം പോലീസ് കേസ് എടുത്തത്. പെണ്‍കുട്ടിയെ ഇരയാക്കിയത് വിവാഹ വാഗ്ദാനം നല്‍കിയാണെന്നാണ് വിവരം.
മൂന്ന് വര്‍ഷം ഇയാള്‍ പെണ്‍കുട്ടിയെ ഇരയാക്കിയിട്ടുണ്ട്. ക്ഷേത്രത്തിനോട് ചേര്‍ന്ന ശാന്തി മഠത്തില്‍ വച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും വിവാഹം നടത്താമെന്നു ഇയാള്‍ പിതാവിന്റെ സാന്നിധ്യത്തില്‍ പോലീസില്‍ രേഖാമൂലം സമ്മതിക്കുകയും ചെയ്തു.
ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റര്‍ ഓഫീസില്‍ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരില്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് തയ്യാറല്ലെന്ന് വ്യാഴാഴ്ച ഫോണില്‍ യുവാവിന്റെ പിതാവ് അറിയിച്ചു. ഇതേ തുടര്‍ന്നാണ് പൂജാരിക്കെതിരെ പോലീസ് കേസെടുത്തത്. ഇയാളുടെ കൈവശം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും പരാതിയില്‍ പറയുന്നു.