തിരുവനന്തപുരം; കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഇന്നു മുതല്‍ ആരാധനാലയങ്ങള്‍ തുറന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുള്ളത്.
കടുത്ത നിയന്ത്രണങ്ങളോടെയാവും ദര്‍ശനം നടത്താനാവുക. ഒരുസമയം പരമാവധി 15 പേര്‍ക്കായിരിക്കും ആരാധനാലയങ്ങളില്‍ പ്രവേശന അനുമതി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസം 300 പേര്‍ക്ക് പ്രവേശനാനുമതി ഉണ്ട്. ഇതിനായി മുന്‍കൂര്‍ ബുക്ക് ചെയ്യണം.
ഗുരുവായൂരില്‍ വിവാഹവും നടത്താനാവും. കോവിഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. കൂടാതെ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകളും സംസ്ഥാനത്ത് വരുന്നുണ്ട്.
16-ല്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും. ടിപിആര്‍ 16-നും 24-നും ഇടയിലുള്ള ഇടങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാരോടെയാവും പ്രവര്‍ത്തിക്കുക.
ടെലിവിഷന്‍ പരമ്പരകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്കിട്ടുണ്ട്. ജൂലൈ ഒന്നുമുതല്‍ മെഡിക്കല്‍ കോളേജുകളില്‍ ക്ലാസ് തുടങ്ങും. പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കും.