കൊല്ലം; സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ നിലമേലിലുള്ള വീട് സന്ദര്‍ശിച്ച് കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ. ബുധനാഴ്ച രാവിലെയായിരുന്നു ശൈലജ ടീച്ചര്‍ വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദര്‍ശിച്ചത്.
സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നു കുടുംബം തന്നോട് വെളിപ്പെടുത്തിയതായി ശൈലജ ടീച്ചര്‍ പറഞ്ഞു. അതേസമയം, സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വികരിക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നതാണ് വിസ്മയയുടെ മരണമെന്ന്
ശൈലജ ടീച്ചര്‍ പ്രതികരിച്ചു.
സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് സംസ്ഥാനത്തെ ബഹുജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വികരിക്കേണ്ടതുണ്ടെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്-
വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദര്‍ശിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓര്‍മിപ്പിക്കുന്നു. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബഹുജനങ്ങള്‍ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി പ്രവര്‍ത്തിക്കാന്‍ ഈ അവസരത്തില്‍ തയ്യാറാവണം. ഇനിയും വിസ്മയമാര്‍ ഉണ്ടാകാതിരിക്കാന്‍ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.