സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. വിസ്മയയുടെ മരണം സ്ത്രീധനം കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരു ഓര്മ്മപ്പെടുത്തലാകുമ്പോള് കല്യാണത്തിന് ഫാന്‍സി വളയും കമ്മലും മാത്രമണിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തക റിയയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു.
കല്യാണത്തിന് ഫാന്‍സി വളയും കമ്മലും മാത്രം ഇട്ടപ്പോള്‍ അയ്യേ എന്നു പറഞ്ഞ മനുഷ്യന്മാരായിരുന്നു അന്ന് തനിക്കു ചുറ്റുമുണ്ടായിരുന്നതെന്ന് റിയ പറയുന്നു. അന്ന് കുറ്റംപറഞ്ഞവര്‍ ഇന്ന് സ്ത്രീധനത്തിനെതിരെ സംസാരിക്കുന്നതിലെ വിരോധാഭാസവും റിയ തുറന്നുകാട്ടുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
കല്യാണത്തിന് ഫാന്‍സി വളയും കമ്മലും മാത്രം ഇട്ടപ്പോള്‍ അയ്യേ എന്നു പറഞ്ഞ മനുഷ്യന്മാരാണ്. ‘സ്വര്‍ണഭരണങ്ങള്‍ ഒന്നും ഇട്ടില്ലെങ്കിലും ഇഷ്ട്ടം പോലെ കിട്ടീട്ടുണ്ടാകും ലേ’ എന്നു ചോദിച്ചവരാണ്. ഒരു വശത്തു സ്വര്‍ണവും പണവും വെച്ചു തൂക്കി , വില്‍പ്പനക്ക് വെക്കുന്ന പരിപാടി വേണ്ടെന്നു പണ്ടേ തീരുമാനിച്ചതാണ്. അങ്ങനെ തന്നെ ആയിരുന്നു കല്യാണം.
ലേലം വിളിയും, സ്നേഹത്തോടെയുള്ള കൊടുക്കല്‍ വാങ്ങലുകളും ( കടം വാങ്ങി സ്വര്‍ണം മേടിച്ചു മകളോടുള്ള സ്നേഹം നാട്ടുകാരെ അറിയിക്കുന്ന പരിപാടി )ഒന്നും ഉണ്ടായില്ല. കമ്മലിനും വളക്കും കൂടി ആകെ 500 രൂപ ചിലവായി കാണും. കുറച്ചു പേര് ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു പിരിയുന്ന ചെറിയൊരു പരിപാടി ആയി തന്നെ കല്യാണവും നടത്തി.
എന്താ മോള്‍ക്ക് ഒന്നും കൊടുക്കാത്തത്! എന്താ ഒന്നും വാങ്ങാത്തത്! സ്വര്ണാഭരങ്ങള് ഒന്നും ഇടാതെ ഇത് എന്ത് കോലമാണ് എന്നൊക്കെ പിറുപിറുത്തവരുടെ ഉള്‍പ്പടെ വാളില്‍ ഇന്ന് സ്ത്രീധന നിരോധന വിപ്ലവ എഴുത്തുകള്‍ ആണ്. അത് കണ്ടപ്പോ വെറുതെ രണ്ട് വരി എഴുതി പോയതാണ്.
കുറച്ചു കൂടി ആത്മാര്‍ത്ഥത കാണിച്ചുകൂടെ മനുഷ്യന്മാരെ നിങ്ങക്ക് . ദേ ഇവരെ പോലെ…