പൂച്ചാക്കല്‍: വീട്ടില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലാണ് സംഭവം. പള്ളിപ്പുറം തിരുനല്ലൂര്‍ തോട്ടുവക്കത്ത് ഗോപിനാഥിന്റെ മകന് ഹരീഷ്കുമാറിനെയാണ് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഹരീഷിനെ വീട്ടില്‍ നിന്നും കാണാതായത്. അന്വേഷണത്തിനിടെ തിരുനല്ലൂര്‍ കായലോരത്ത് ചെരുപ്പ് കണ്ടെത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും, പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അസുഖ ബാധിതനായിരുന്ന ഹരീഷ് കുമാര്‍ നിര്‍മ്മാണ തൊഴിലാളിയാണ്. ചികിത്സാ ചിലവിന് പണമില്ലാതെ മാനസിക വിഷമം നേരിട്ടിരുന്നതായി സൂചനയുണ്ട്. ഇതേടുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം.