പൊന്നാനി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ കോവിഡ് ശമനമില്ലാതെ പടരുന്നതിനാല്‍ കേരളം നിയന്ത്രണങ്ങളോടെ തുറക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
അതേസമയം, ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് സൗകര്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ.
മാരകമായ കൊറോണ വൈറസ് കാരണം അടച്ചിട്ട ആരാധനാലയങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് സൗകര്യപെടുത്തണമെന്നും പള്ളിയും,അമ്പലങ്ങളും, ചര്‍ച്ചുകളും മത വിശ്വാസികള്‍ക്ക് ഭാഗികമായി കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങള്‍ ഒഴിവാക്കി വെള്ളിയാഴ്ച്ച ജുമുഅ ക്ക് 50 പേര്‍ക്ക് ജുമുഅ നിസ്കരിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നുമാണ് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.