തൃത്താല: തൃത്താലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടിലെത്തിയപ്പോള്‍ വിജയം ഉറപ്പാണെന്ന് പറഞ്ഞ കുഞ്ഞു ഹനയെ കാണാന്‍ സ്പീക്കര്‍ എം.ബി. രാേജഷ് എത്തി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എംബി രാജേഷിനെയും കൂട്ടി വീട്ടില്‍ വരുമെന്ന് ഹനമോളുടെ പിതാവ് ഷഹീര്‍ വാക്കുകൊടുത്തിരുന്നു. എന്നാല്‍ ഫലമറിഞ്ഞു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് ഷഹീറിന്റെ ജീവന് കവര്‍ന്നു.
പരുതൂരിലെ വീട്ടിലെത്തിയ രാജേഷ് വിശേഷങ്ങള്‍ ചോദിച്ചറിയുമ്പോള്‍ സ്വീകരിക്കാന്‍ ഹനയുടെ പിതാവില്ലാത്തതിന്റെ വിഷമം വീടുമുഴുവന്‍ നിറഞ്ഞുനിന്നു. പ്രശസ്ത ഗായകനും യുട്യൂബറുമായിരുന്നു ഹനമോളുടെ ഉപ്പ ഷഹീര്‍. ഷഹീറിന്റെ വീട്ടിലെത്തിയ രാജേഷ് ചോക്ലേറ്റുകളും പാവയും ഹനമോള്‍ക്ക് സമ്മാനിച്ചു.
സഹോദരി പത്താം ക്ലാസുകാരിയായ ഫാത്തിമ സനയാണ് ഇപ്പോള്‍ സന മീഡിയ എന്ന യൂട്യൂബ് ചാനല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഹനമോളെ കാണാന്‍ ചെന്നപ്പോള്‍ ഷഹീര്‍ ഇല്ലെന്ന തീരാവേദന ബാക്കിയായെന്ന് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഹന മോളെ പരുതൂരിലെ വീട്ടിലെത്തി കണ്ടു. തൃത്താലയില്‍ ഞാന്‍ ഉറപ്പായും ജയിക്കും എന്നു പറഞ്ഞ ഒന്നാം ക്ളാസുകാരി. പക്ഷെ, ഫലമറിഞ്ഞു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹനമോളുടെ ഉപ്പയുടെ ജീവന് കോവിഡ് അപഹരിച്ചു. പ്രശസ്ത ഗായകനും യുട്യൂബറുമായിരുന്നു ഹനമോളുടെ ഉപ്പ ഷഹീര്‍.വിജയിച്ച ശേഷം ഹന മോളെ കാണാനായി എന്നെയും കൂട്ടി ചെല്ലാമെന്ന് ഷഹീര്‍ മോള്‍ക്ക് വാക്ക് നല്‍കിയിരുന്നു.
കുറച്ചു ചോക്കലെറ്റുകളും ഒരു പാവകുട്ടിയേയും ഹനമോള്‍ക്ക് സമ്മാനിച്ചു.ഹന മോളുടെ ചേച്ചി പത്താം ക്ലാസ്സുകാരിയും പഠിക്കാന്‍ മിടുക്കിയുമായ ഫാത്തിമ സനയാണ് ഇപ്പോള്‍ സന മീഡിയ എന്ന യൂട്യൂബ് ചാനല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഹനമോളെ കാണാന്‍ ചെന്നപ്പോള്‍ ഷഹീര്‍ ഇല്ലെന്ന തീരാവേദന ബാക്കി.