കുറ്റിപ്പുറം: ആയുധങ്ങളുമായി കുറ്റിപ്പുറം പാലത്തിന് മുകളില്‍ കയറി നിന്ന യുവാവ് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയത് മണിക്കൂറുകളോളം. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തന്ത്രപരമായ ഇടപെടലിലൂടെ യുവാവിനെ താഴെയിറക്കുകയായിരുന്നു.
30 വയസ്സ് തോന്നിക്കുന്ന യുവാവാണ് പാലത്തിന്റെ ഏറ്റവും മുകളിലായി കയറി നിന്നത്. കൈയ്യില്‍ അരിവാളും വെട്ടുകത്തിയുമായാണ് യുവാവ് പാലത്തിന് മുകളില്‍ കയറിത്. സംഭവം അറിഞ്ഞ് നാട്ടുകാരും യാത്രക്കാരും സ്ഥലത്തെത്തി. കുറ്റിപ്പുറം സ്വദേശിയായ മാനസിക അസ്വസ്ഥതയുള്ള യുവാവാണ് പാലത്തിന് മുകളില്‍ കയറിയത്.
വിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. സംഭവം അറിഞ്ഞ് കുറ്റിപ്പുറം എസ് ഐ അഷറഫിന്റെ നേതൃത്വത്തില്‍ പോലീസെത്തി തന്ത്രപരമായ ഇടപെടലിലൂടെ യുവാവിനെ താഴെയിറക്കുകയായിരുന്നു. പിന്നീട് പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ യുവാവിനെ അനുയയിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.