തിരുരങ്ങാടി: ഇടിമിന്നലില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. തിരൂരങ്ങാടി കൊടിഞ്ഞി മച്ചിങ്ങത്താഴം കൊടിയില്‍ അബ്ദുല്‍ സലാമിന്റെ വീട്ടിലെ ബൈക്കാണ് നശിച്ചത്. കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
വ്യാഴാഴ്ച പുലര്‍ച്ച ഒന്നോടെയാണ് വീട്ടുകാരെയും നാട്ടുകാരെയും നടുക്കിയ സംഭവം. അബ്ദുല്‍ സലാമിന്റെ മകന് അജ്മല്‍ ഉപയോഗിക്കുന്ന ബൈക്കാണ് ഇടിമിന്നലേറ്റ് കത്തിനശിച്ചത്. ശക്തമായ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ വെള്ളം ഉപയോഗിച്ച് അണക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായി കത്തിനശിച്ചിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു ബൈക്കിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഇടിമിന്നലേറ്റ് കത്തിനശിച്ചതാവാമെന്നാണ് വീട്ടുകാര്‍ പറയുന്നത്.