പൂച്ചാക്കല്‍: മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നവരാണ് മാതാപിതാക്കളിലേറെ പേരും. അവരെ വളര്‍ത്താനും പഠിപ്പിക്കാനും നല്ല നിലയിലെത്തിക്കാനും വേണ്ടി സ്വന്തം സുഖജീവിതം മറന്ന് അധ്വാനിക്കുന്നവരാണവര്‍. ജീവിതം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച് ഒടുവില്‍ ആ മക്കള്‍ തന്നെ മാതാപിതാക്കളെ തള്ളി പറയുകയും ഒഴിവാക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പല സംഭവങ്ങളുമുണ്ട്.
അത്തരത്തിലുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ മലയാളികളുടെ നെഞ്ചുതകര്ക്കുന്നത്. അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാന്‍ വേണ്ടി മകന് ഗേറ്റ് പൂട്ടിയിട്ടു. പൂച്ചാക്കല്‍ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് ഈ ദാരുണ സംഭവമുണ്ടായത്.
ഒടുവില്‍ പോലീസ് എത്തി പൂട്ട് മുറിച്ചുമാറ്റി കുടുംബ വീടിനു സമീപത്തുള്ള മകളുടെ വീട്ടില്‍ അമ്മയുടെ സംസ്കാരം നടത്തുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് വൃദ്ധ മരിക്കുന്നത്.
മൃതദേഹം സംസ്കരിക്കാനായി മകന് താമസിക്കുന്ന കുടുംബ വീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ ഒരു വഴി മാത്രമാണ് മകളുടെ വീട്ടിലേക്ക് ഉണ്ടായിരുന്നത്. എന്നാല്‍ മകന് കുടുംബ വീടിന്റെ ഗേറ്റ് അടച്ചു. സ്വത്ത് തര്‍ക്കം നിലനിന്നതിനാലാണ് മൃതദേഹം കൊണ്ടുപോകുന്നത് മകന് തടഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഗേറ്റിന്രെ പൂട്ട് മുറിച്ചുമാറ്റി മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു.