നല്ലളം: തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ യുവാവ് തെങ്ങിന് മുകളില്‍ കുടുങ്ങിയത് മണിക്കൂറുകളോളം. നല്ലളത്താണ് സംഭവം. അമാം കുനിപ്പാടം സഫാദ് മന്‍സിലില്‍ സഫീദാണ് തെങ്ങിന് മുകളില്‍ കുടുങ്ങിയത്. അഗ്നിശമന സേനയെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
യുവാവ് സ്വന്തം വീട്ടുവളപ്പിലെ തെങ്ങില്‍ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് കയറുകയായിരുന്നു. ഒരു ആവേശത്തില്‍ തെങ്ങിനുമുകളിലേക്ക് കയറിയ യുവാവ് എന്നാല്‍, ഇറങ്ങാന്‍ പറ്റാതെ തെങ്ങിന് മുകളില്‍ കുടുങ്ങിപ്പോയി. അതിനിടെ ശാരീരിക അസ്വസ്ഥതകളുമുണ്ടായി.
തുടര്‍ന്ന് വീട്ടുകാര്‍ വിവരം അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ കെ.കെ. അനൂപ് കോണിയുടെ സഹായത്താല്‍ തെങ്ങില്‍ കയറി താഴെയിറക്കി. അസി. സ്റ്റേഷന് ഓഫിസര്‍ ഹംസക്കോയ, ഹരീഷ്, രാഗിന്, ഡാനി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്പെടുത്തിയത്.