ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് ശമനമില്ലാതെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ ജീവനുകളാണ് ഇതിനോടകം വൈറസ് കവര്‍ന്നെടുത്തത്. രോവ്യാപനം കുറക്കാനാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ പലരും ലോക്ക്ഡൗണ്‍ ലംഘിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിച്ച വസ്ത്രശാലയ്ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് പോലീസ്. ആലപ്പുഴ മുല്ലയ്ക്കലിലെ എസ്.എം സില്ക്കിസാണ് നിയന്ത്രണം ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ചത്. വിവരമറിഞ്ഞെത്തിയ ആലപ്പുഴ നോര്‍ത്ത് പൊലീസ് സംഘം പരിശോധന നടത്തി പിഴയീടാക്കുകയായിരുന്നു.
ദിവസവും വസ്ത്രവ്യാപാരശാലയുടെ പുറകുവശത്തൂടെ ആളുകളെ കയറ്റി വ്യാപാരം നടത്തുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് പൊലീസ് സംഘം പരിശോധന നടത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതോടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴയീടാക്കി വസ്ത്രശാല പൊലീസ് അടപ്പിച്ചു.