മറയൂര്‍: ജോലി കൃത്യമായി ചെയ്തിട്ടും ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് തൊഴിലാളി കരാറുകാരന്റെ പല്ലിടിച്ച് കൊഴിച്ചു. ടൈല്‍ പണി ചെയ്തതിന്റെ ശമ്പളം നല്‍കിയില്ലെന്ന് പറഞ്ഞ് പുതുവൈപ്പ് സ്വദേശി അരുണ്‍(29)ആണ് കരാറുകാരനെ മര്‍ദിച്ചത്.
സംഭവത്തില്‍ മൂന്നാര്‍ പഞ്ചായത്തില്‍ ലക്കം കോളനി സ്വദേശി രമേശ് കണ്ണന്(36) ആണ് പരിക്കേറ്റത്. ഇയാളുടെ മുന്‍നിരയിലെ നാല് പല്ലുകളാണ് നഷ്ടപ്പെട്ടു. അഞ്ചാമതൊന്ന് ഇളകിയിരിക്കുകയാണ്. സംഭവത്തില്‍ അരുണിനെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പണിയെടുത്തതിന്റെ 10,000 രൂപ രമേശ് കണ്ണന് തരാനുണ്ട് എന്നു പറഞ്ഞാണ് തര്‍ക്കമുണ്ടായത്. പിന്നാലെ കയ്യാങ്കളിയിലെത്തി. തുടര്‍ന്ന് അരുണ്‍ രമേശ് കണ്ണന്റെ മുഖത്തടിക്കുകയായിരുന്നു. പരിക്കേറ്റ രമേശിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.