ചെന്നൈ: കാമുകിയുടെ ജീവന് രക്ഷിക്കാന്‍ സ്വന്തം ജീവന് ബലി നല്കി യുവാവ്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് സംഭവം. കാമുകി അപര്ണശ്രീയെ ദുരഭിമാനക്കൊലയില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടി വിജയ് എന്ന യുവാവാണ് ജീവനൊടുക്കിയത്.
ഇരുപത്തിയഞ്ചുകാരന് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. തമിഴ്നാട് രാമനാഥപുരം ജില്ലയില്‍ എന്‍ജിനീയറിങ് കോളജില്‍ ഒരുമിച്ചു പഠിക്കുന്ന കാലം തൊട്ടേ വിജയ്യും അപര്ണശ്രീയും പ്രണയത്തിലായിരുന്നു. പഠനം പൂര്‍ത്തിയായ ശേഷം വിജയ് ബന്ധുക്കള്‍ക്കൊപ്പം അപര്‍ണയുടെ വീട്ടിലെത്തി വിവാഹമാലോചിച്ചു.
എന്നാല്‍ വിവാഹത്തിനു വിസമ്മതിച്ച അപര്‍ണയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. കഴിഞ്ഞദിവസം അപര്‍ണയുടെ വീട്ടിലെത്തി വിജയ് വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. അഭ്യര്‍ഥന നിരസിച്ച മാതാപിതാക്കള്‍, അപര്‍ണ ഇല്ലാതായാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്നു പറഞ്ഞു.
ഇതേ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിപ്പോയ വിജയ്, പെട്രോളുമായി അപര്‍ണയുടെ വീടിനു മുന്നിലെത്തി ദേഹത്തൊഴിച്ചു തീകൊളുത്തുകയായിരുന്നു. അപര്‍ണയെ ഒന്നും ചെയ്യരുതെന്നു വിളിച്ചു പറഞ്ഞുകൊണ്ടാണു തീകൊളുത്തിയത്. സംഭവം കേട്ട് ഞെട്ടിയിരികകുകയാണ് നാടൊന്നടങ്കം.