മഞ്ചേരി: കോവിഡ് വ്യാപം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടി കോഴി ചുട്ടെടുത്ത് അല്‍ഫഹം ഉണ്ടാക്കിയ യുവാക്കളെ ഓടിച്ച് പോലീസ്. നെല്ലിക്കുത്തില്‍ പഴയ ഇഷ്ടിക കമ്പനിക്ക് അടുത്താണ് സംഭവം.
കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെയാണ് യുവാക്കള്‍ ചേര്‍ന്ന് കോഴിയെ ചുട്ടത്. പ്രദേശവാസികളായ യുവാക്കള്‍ റബര്‍ തോട്ടത്തിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കോഴി ചുടാനുള്ള സജ്ജീകരണങ്ങളുമായാണ് എത്തിയത്. പാചകം പുരോഗമിക്കുന്നതിനിടെ മഞ്ചേരി എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തി.
പോലീസിനെ കണ്ടതോടെ യുവാക്കള്‍ ചിക്കന്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഇത്തരത്തില്‍ കൂട്ടംകൂടിയിരുന്ന് പാചകവും മീന്‍പിടിത്തവും വ്യാപകമാണ്. സംഘം ചേര്‍ന്നിരിക്കുന്ന ഷെഡുകള്‍ പൊലീസിന്റെറ നേതൃത്വത്തില്‍ പൊളിച്ച് മാറ്റുന്നുണ്ട്.
വരുംദിവസങ്ങളില്‍ ആകാശ നിരീക്ഷണം നടത്തി നിയമലംഘകരെ പിടികൂടാനാണ് തീരുമാനം. ജില്ലയില്‍ എഡിജിപി, ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോസ്ഥര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്താണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.