കണ്ണൂര്‍: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജയ്ക്ക് പകരം പുതിയ ആളെ ആരോഗ്യമന്ത്രിയാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. 2016ല്‍ കെ കെ ശൈലജയും പുതുമുഖമായിരുന്നുവെന്ന് എം വി ജയരാജന് പറഞ്ഞു. പാര്‍ട്ടി നല്കിയ കരുത്താണ് ശൈലജയെ മികച്ച മന്ത്രിയാക്കിയത്. ശൈലജയുടെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും എം വി ജയരാജന് പറയുന്നു.
2016ല്‍ കെ കെ ശൈലജയും പുതുമുഖമായിരുന്നു. പരിചയം ഇല്ലാത്തതിനാല്‍ ആരോഗ്യവകുപ്പ് വേണ്ടെന്ന് ശൈലജ കോടിയേരിയോട് പറഞ്ഞു. അപ്രധാനമായ വകുപ്പ് മതിയെന്ന് പറഞ്ഞപ്പോള്‍ കോടിയേരിയാണ് ഊര്‍ജം പകര്‍ന്നത്. പാര്‍ട്ടി നല്കിയ കരുത്താണ് ശൈലജയെ മികച്ച മന്ത്രിയാക്കിത്. ശൈലജയുടെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കെകെശൈലജയെ പോലെ തന്നെ ഇ പി ജയരാജനും, തോമസ് ഐസക്കും, ടി പി രാമകൃഷ്ണനുമെല്ലാം മികച്ച മന്ത്രിമാരായിരുന്നുവെന്നും, വ്യക്തികള്‍ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണെന്നും എംവി ജയരാജന് കൂട്ടിച്ചേര്‍ത്തു.