കായംകുളം: ഗേറ്റിനുള്ളില്‍ തല കുടുങ്ങിയ തെരുവ് നായയ്ക്ക് രക്ഷകരായി എത്തി അഗ്നിശമന സേന. ആലപ്പുഴ ജില്ലയിലെ കായംകുളം കരിയടുത്ത് ഫിലിപ്പിന്റെ വീട്ടിലെ ഗേറ്റില്‍ ആണ് നായയുടെ തല കുടുങ്ങിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
രാത്രയില്‍ ഗേറ്റില്‍ കുടുങ്ങി പോയ നായയെ വീട്ടുകാര്‍ കാണുന്നത് രാവിലെ ഏഴു മണിയോടൊണ്. തല പുറത്തെടുക്കാന്‍ കഴിയാതെ അവശനിലയിലായിരുന്നു തെരുവു നായ. വീട്ടുകാര്‍ നായയെ രക്ഷപ്പെടുത്താന്‍ ഏറെ നേരം ശ്രമിച്ചെങ്കിലും നടന്നില്ല.
ജീവനായി കേഴുന്ന നായയെ ഉടന്‍ രക്ഷിക്കാന്‍ വീട്ടുകാര്‍ അഗ്നശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറുകളോളം ഗേറ്റില്‍ കുടുങ്ങി കിടന്ന നായയെ അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി ഗേറ്റിന്റെ കമ്പികള്‍ മുറിച്ച് മാറ്റി രക്ഷപെടുത്തുകയായിരുന്നു.