ചങ്ങരംകുളം: ലോക്ക് ഡൗണിന് പുല്ലുവില. ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡരികില്‍ മദ്യപിച്ച നാലംഗ സംഘം പിടിയിലായി. നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപത്ത് വഴിയോരത്തെ ഷെഡിലാണ് കാറിലെത്തിയ സംഘം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് കൂട്ടമായി മദ്യപിച്ചത്. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയായിരുന്നു കൂട്ട മദ്യപാനം.
ലോക്ക് ഡൗണ്‍ പരിശോധക്കിടെ ചങ്ങരംകുളം പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മാറഞ്ചേരി സ്വദേശികളായ നാല് പേര്‍ക്കെതിരെ മാസ്ക് ധരിക്കാതെയും ലോക്ക്ഡൗണ്‍ ലംഘിച്ചും പൊതുസ്ഥലത്ത് മദ്യപിച്ചതിനും കേസെടുത്തു.
അതേസമയം ഇന്നലെ അര്‍ധ രാത്രി മുതല്‍ മലപ്പുറം ജില്ലയില്‍ ആരംഭിച്ച ട്രിപ്പിള്‍ ലോക്ഡൗണിനോട് സഹകരിച്ച് ജനം. മലപ്പുറം ജില്ലയില്‍ എല്ലായിടത്തും ഹര്‍ത്താല്‍ പ്രതീതിയാണ് അനുഭവപ്പെടുന്നത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ പ്രധാന നഗരങ്ങളിലും ഇടവഴികളിലും വരെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.