ചങ്ങനാശ്ശേരി: മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു. പൈലറ്റ് ഡ്യൂട്ടിക്കായി പോയ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തലകീഴായി മറിയുകയായിരുന്നു.
ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകട സമയത്ത് വാഹനത്തില്‍ എസ്ഐ അടക്കം മൂന്ന് പൊലീസുകാര്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
മൂന്ന് പേരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. നിയന്ത്രണം നഷ്ടപ്പെട്ടതാണ് വാഹനാപകടത്തിന് കാരണം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.