തിരുവനന്തപുരം: ഒരു മാധ്യമപ്രവര്ത്തകന് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ ഷിബുമോഹന്‍ ആണ് മരിച്ചത്. 46 വയസായിരുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങള്‍ കാരണം ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. മള്‍ട്ടിസ്പെഷ്യാലിറ്റിയില്‍ വെന്റിലെറ്റര്‍ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം.
സംസ്കാരം ഇന്നു വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഭാര്യ സുനിത ആറ്റിങ്ങല്‍ ബീവറേജിലെ ജീവനക്കാരിയാണ്. രണ്ട് ആണ്‍മക്കളുണ്ട്. അടുത്തിടെ മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍
വിപിന്‍ ചന്ദും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.