തൃശൂര്‍; കൊവിഡ് വാര്‍ഡിലുണ്ടായ മരണം കണ്ട് പേടിച്ച് ഓടിയ 64 കാരന് കുഴഞ്ഞുവീണു മരിച്ചു. പുത്തൂര്‍ തോണിപ്പാറ തിട്ടത്തുപ്പറമ്പില്‍ നാരായണന് ആണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവമിണ്ടായത്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ കൊവിഡ് വാര്‍ഡിലെ മറ്റൊരു രോഗിയുടെ മരണം കണ്ട് നാരായണന് പേടിച്ചു പോയി.
പിന്നാലെ ഓക്സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങുകയായിരുന്നു. അതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ വെന്റിലേറ്ററുള്ള മുറിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടനെല്ലൂരിലെ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ഓക്സിജന്‍ തോത് കുറഞ്ഞതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.