വാളയാര്‍: വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ എയര്‍ഗണ്‍ ഉപയോഗിച്ചു നിറയൊഴിച്ച സംഭവത്തില്‍ പ്രതി ആശുപത്രിയില്‍ ചികിത്സ തേടി. ആറ്റുപതി സ്വദേശി ബോസ്കോയാണ് വാളയാറിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
വീട്ടമ്മയും മക്കളും തിരിച്ച് ആക്രമിച്ചെന്നു കാണിച്ചാണു പ്രതി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇയാളുടെ തോളെല്ലിനു പൊട്ടലേറ്റിട്ടുണ്ട്. അട്ടപ്പള്ളത്ത് അന്തോണിയമ്മാള്ക്കു നേരെ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവയ്ക്കുന്നതു തടയാന്‍ മക്കള്‍ തള്ളിയിട്ടപ്പോഴുണ്ടായ പരുക്കാണെന്നാണു പൊലീസ് പറയുന്നത്.
ബോസ്കോയുടെ വിവാഹം ബന്ധുക്കള്‍ കൂടിയായ അന്തോണിയമ്മാളും മക്കളും ഇടപെട്ടു മുടക്കിയെന്ന് ആരോപിച്ചാണു പ്രകോപിതനായ ഇയാള്‍ എയര്‍ഗണ്ണുമായി വീട്ടിലേക്കു പോയി നിറയൊഴിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി പൊലീസ് നിരീക്ഷണത്തിലാണെന്നും ചികിത്സ പൂര്‍ത്തിയായാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കേസ് അന്വേഷിക്കുന്ന ഇന്‍സ്പെക്ടര്‍ ടി.ആര്.ജീജോ അറിയിച്ചു.
അന്തോണിയമ്മാളും മക്കളും ആക്രമിച്ചെന്ന ഇയാളുടെ പരാതിയിലും അന്വേഷണം നടത്തും. ഇയാള്‍ അന്തോണിയമ്മാളെ ലക്ഷ്യമാക്കി വെടിവച്ചിട്ടില്ലെന്നാണു പൊലീസിന്റെ നിഗമനം. അതിനാല്‍ നിലവില്‍ വധശ്രമത്തിനു കേസെടുത്തിട്ടില്ലെന്നും ആയുധ നിരോധന നിയമ പ്രകാരം മാത്രമാണു കേസ് എടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. വധശ്രമത്തിനു കേസെടുക്കണമെന്ന പരാതിയുണ്ടെങ്കിലും കൂടുതല്‍ പരിശോധനയ്ക്കു ശേഷം മാത്രമാകും കേസ് ചാര്‍ജ് ചെയ്യുക.