തൃശ്ശൂര്‍: കടുത്ത വേനലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലവിതരണം നടത്തി ഡിവൈഎഫ്ഐ. കാട്ടകാമ്പാല്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് കാഞ്ഞിരത്തിങ്കലിലാണ് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ജലവിതരണം നടത്തിയത്.
അഞ്ചങ്ങാടി, പുത്തനങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലാണ് ഡി വൈ എഫ് ഐ മൂലേപ്പാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടിവെള്ളം എത്തിച്ചത്. തൃത്താല പമ്പ് ഹൗസില്‍ നിന്നും ജലവിതരണം മുടങ്ങിയ സാഹചര്യത്തില്‍ കുടിവെള്ളം ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 50 ല്‍ പരം വീടുകളിലാണ് വെള്ളം എത്തിച്ചത്.
കൊവിഡ് കാലത്ത് മിണ്ടാപ്രാണികള്‍ക്കും തുണയായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ചിത്രം അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കൊവിഡ് ബാധിച്ച ഒരു കുടുംബത്തിലെ മിണ്ടാപ്രാണികള്‍ക്കുവേണ്ടി പ്ലാവിലകള്‍ സംഘടിപ്പിച്ചുപോകുന്ന യുവാക്കളുടെ ചിത്രങ്ങള്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.