കണ്ണൂര്‍: ഈ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയ ഒരുപാട് സുമനസ്സുകളെ നാം കണ്ടിട്ടുണ്ട്. വിശക്കുന്നവന് ഭക്ഷണമെത്തിച്ചും രോഗികള്‍ക്ക് മരുന്നു നല്‍കിയും മറ്റും തണലായി എത്തിയ ഒരുപാട് നല്ല മനുഷ്യര്‍. ഇപ്പോഴിതാ മനുഷ്യര്‍ക്ക് മാത്രമല്ല മറ്റ് ജീവികള്‍ക്കും തുണയായെത്തിയ ഒരുപറ്റം യുവാക്കളുടെ ചിത്രമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കൊവിഡ് ബാധിച്ച ഒരു കുടുംബത്തിലെ മിണ്ടാപ്രാണികള്‍ക്കുവേണ്ടി പ്ലാവിലകള്‍ സംഘടിപ്പിച്ചുപോകുന്ന യുവാക്കളുടെ ചിത്രങ്ങള്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. തെരുവ് നായകള്‍ക്കും, പക്ഷികള്‍ക്കും കൂടി ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍ ഡിവൈഎഫ്ഐ പിള്ളേര് ഇതല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്ലാവില്‍ കയറി ഇലകള്‍ സംഘടിപ്പിച്ചു പോകുന്ന ഈ ചെറുപ്പക്കാരെ കണ്ടില്ലേ,ഡിവൈഎഫ്ഐക്കാരാ.
നാട്ടില്‍ ഒരു കുടുംബത്തില്‍ എല്ലാവര്ക്കും കോവിഡ്.അവര്‍ക്കുള്ള മരുന്നും ഭക്ഷണവും മാത്രം ഉറപ്പായാല്‍ പോരല്ലോ,മിണ്ടാപ്രാണികളുടെ ജീവനും പ്രധാനമാണല്ലോ.വീട്ടുകാര്‍ അടുത്തുള്ള ഡിവൈഎഫ്ഐക്കാരോട് ആവശ്യം അറിയിച്ചു.പിന്നെയെല്ലാം ഈ ചിത്രങ്ങളിലുണ്ട്.
തെരുവ് നായകള്‍ക്കും,പക്ഷികള്‍ക്കും കൂടി നിങ്ങള്‍ ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്ന പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ നാട്ടില്‍ ഡിവൈഎഫ്ഐ പിള്ളേര് ഇതല്ലാതെ മറ്റെന്തു ചെയ്യാന്‍..
തിരുവനന്തപുരം ജില്ലയിലെ,വിതുര ബ്ലോക്കിലെ പാലോട്, കരിമണ്‍കോട് യൂണിറ്റിലെ സഖാക്കളാണ് മിണ്ടാപ്രാണികള്‍ക്കായി മരം കയറിയത്.