കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്ത്തകന് വിപിന്‍ ചന്ദ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. കോവിഡ് ബാധിതനായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടറാണ് വിപിന്‍.
ഇന്ന് പുലര്‍ച്ചെ ഹ്യദയാഘാതത്തെ തുടര്‍ന്ന് ആണ് മരണം. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 2005-ല്‍ ഇന്ത്യാവിഷനിലൂടെയാണ് വിപിന്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്.
2012-ലാണ് മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: ശ്രീദേവി. മകന്: മഹേശ്വര്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 41,971 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍കോട് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.