സാമ്പത്തികമായും ശാരീരികമായും തളര്‍ന്നപ്പോള്‍ കരുത്തും ആശ്വസവുമേകി ഒപ്പം നിന്ന ഭാര്യയെക്കുറിച്ച് പറയുകയാണ് ഗിരീഷ് മോഹന്‍ എന്ന യുവാവ്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഗിരീഷ് പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
എന്റെ സന്തോഷങ്ങളില്‍, സങ്കടങ്ങളില്‍, ടെന്ഷനില്, എന്റെ പിടിവാശികളില്‍ എനിക്ക് കൂട്ടായിരിക്കുന്നവളേ, നമ്മുടെ രണ്ടു തങ്കക്കുടങ്ങളെ സമ്മാനിച്ച എന്റെ പെണ്ണേ…ഒരായിരം വിവാഹ വാര്‍ഷികാശംസകള്‍..തളരാനും തോറ്റുകൊടുക്കാനും മനസ്സില്ലാത്ത ദുരന്തങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട് ഞങ്ങളുടെ ജീവിതയാത്ര തുടരുന്നെന്ന് ഗിരീഷ് കുറിപ്പില്‍ പറയുന്നു
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
രണ്ട് മൂന്നു കൊല്ലം പ്രേമിച്ചു നടന്ന് ഓളെ ഞാന്‍ കെട്ടി കൂടെ കൂട്ടീട്ട് മൂന്ന് കൊല്ലം. വിധി വില്ലനായി കടന്ന് വന്നത് അപ്രതീക്ഷിതമായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം കണ്‍സ്ട്രക്ഷന്‍ മേഖല തകര്‍ന്നു തരിപ്പണം ആയി സാമ്പത്തികമായി തകര്‍ന്നു. കൂടെ എന്റെ ആദ്യത്തെ കണ്മണിയുടെ ജനനവും, രക്ഷപ്പെടാന്‍ വേണ്ടി കടല്‍ കടന്നു Maldives ലേക്ക്. നല്ല ജോലി മികച്ച ശമ്പളം, രക്ഷപ്പെട്ടു എന്ന് പ്രതീക്ഷിച്ചു നില്ക്കുമ്പോള് അടുത്ത ഇടിത്തീ;.ഇത്തവണ വിധി ആക്രമിച്ചത് കിഡ്നി ഫെയ്ലിയര്‍ എന്ന രൂപത്തില്‍ ആയിരുന്നു. ഹീമോഡയാലിസിസ്.
കേട്ട് കേള്‍വി മാത്രമുള്ള ആ പേര് ജീവിതത്തിന്റെ ഭാഗമായി തോല്ക്കാന് തയ്യാറല്ലായിരുന്നു. കയറുമായി കാത്തു നിന്ന കാലന്റെ മുന്നില്‍ നിന്നും ഒരു തിരിച്ചു നടത്തം. മൂന്നു മാസത്തോളം ആശുപത്രി വാസം. ഒരുപാട് പേര് ജീവിതവും ജീവനും തിരികെ കിട്ടാന്‍ സഹായിച്ചിട്ടുണ്ട്. പ്രിയപ്പെട്ട കൂട്ടുകാര്‍, വീട്ടുകാര്‍, നോക്കി പരിചരിച്ച ഡോക്ടര്‍മാര്‍, സുഹൃത്തിനെ പോലെ സഹോദരനെ പോലെ നോക്കിയ നഴ്സുമാര്‍, ഡയാലിസിസ് ടെക്നിഷന്‍സ്,ഇതിനേക്കാള്‍ എല്ലാം ഉപരി പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ പോരാളി അമ്മ,..
ഇതിനെല്ലാം അപ്പുറം യാത്ര പറഞ്ഞു കടല്‍ കടന്നു പോയതിനു ശേഷം രോഗാവസ്ഥയില്‍ തിരിച്ചു വന്നിട്ടും നാല് മാസത്തോളം നേരില്‍ കാണാതെ ഉള്ളുരുകി കരഞ്ഞു പ്രാര്‍ത്ഥിച്ചുകൊണ്ട് കാത്തിരുന്ന എന്റെ പ്രിയതമ. ഓരോ ഫോണ്‍ വിളികളിലും അവള് തന്ന സപ്പോര്‍ട്ട്, ബലം, ശക്തി പാവം
ഒരു 23 വയസ്സുകാരിക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ അനുഭവിച്ചു,എന്റെ സന്തോഷങ്ങളില്‍, സങ്കടങ്ങളില്‍, ടെന്ഷനില്, എന്റെ പിടിവാശികളില്‍ എനിക്ക് കൂട്ടായിരിക്കുന്നവളേ, നമ്മുടെ രണ്ടു തങ്കക്കുടങ്ങളെ സമ്മാനിച്ച എന്റെ പെണ്ണെ ;.ഒരായിരം വിവാഹ വാര്‍ഷികാശംസകള്‍..തളരാനും തോറ്റുകൊടുക്കാനും മനസ്സില്ലാത്ത ദുരന്തങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട് ഞങ്ങളുടെ ജീവിതയാത്ര തുടരുന്നു