ചവറ: കാശ്മീരിലെ ലഡാക് ലേ ജില്ലയിലെ ചൈന അതിര്‍ത്തിയില്‍ ഹിമപാതത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു സൈനികന് അന്തരിച്ചു. ചവറ കൊട്ടുകാട് എസ്എസ് ബൈത്തില്‍ (പുളിയുടെ മൂട്ടില്) വിമുക്തഭടന് അബൂബക്കറിന്റെയും പരേതയായ റഷീദ ബീവിയുടെയും മകന് ഷാനവാസ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. 30 വയസായിരുന്നു.
കഴിഞ്ഞ 16ന് പട്രോളിങിനിടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റു ലേ ആര്‍മി ആശുപ്രതിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ വിമാനമാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കുമെന്നാണ് കരസേന വിഭാഗം ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളെ അറിയിച്ചു. കബറടക്കം കൊട്ടുകാട് മുസ്ലിം ജമാഅത്ത് പള്ളിയില്‍ നടക്കും. 10 വര്‍ഷമായി ഷാനവാസ് കരസേനയിലാണ്. ഭാര്യ: റഫ്ന. മക്കള്‍: അനീന, അമ്ന.