കണ്ണൂര്‍: കണ്ണൂര്‍ കിഴുന്നയില്‍ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈറസ് ബാധ സ്ഥിരീകരിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാമചന്ദ്രനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാമചന്ദ്രന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.