മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നും കാണാതായ 21കാരിയായ സുബീറയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിലെ പ്രതിയായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ചോറ്റൂര്‍ വരിക്കോടന്‍ വീട്ടില്‍ മുഹമ്മദ് അന്‍വര്‍ ആണ് പിടിയില്‍ ആയത്. കഴിഞ്ഞ മാസം മാര്‍ച്ച് 10നായിരുന്നു വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്തിനെ കാണാതായത് . സുബീറയെ കാണാതായി 40 ദിവസത്തിന് ശേഷം ആണ് മൃതദേഹം കണ്ടെത്തുന്നത്.
ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
സുബീറ ജോലിക്കെത്താതിനാല് ക്ലിനിക്കിലെ ഡോക്ടര്‍ വീട്ടുകാരെ വിവരമറിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം മണ്ണിട്ട് മൂടുകയായിരുന്നു. പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി കൊലപ്പെടുത്തി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ആരംഭിച്ചത്.
സുബീറയുടെ വീടിന് കുറച്ചകലെ മണ്ണിട്ട് മൂടിയ നിലയില്‍ ആയിരുന്നു മൃതദേഹം. സുബീറയുടെ മൃതദേഹം ബുധനാഴ്ച പുറത്തെടുക്കും.