അഞ്ചാലുംമൂട്: വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരി. ഇതോടെ ഇരുട്ടിലായതാകട്ടെ 10-ാംക്ലാസുകാരനായ ആദിത്യന്റെ പഠനവും. കടവൂര്‍ ബൈപാസിന് സമീപം താമസിക്കുകയാണ് കുടുംബം.
ലോക്ഡൗണ്‍കാലത്തെ ബില്‍ തുകയായ 6000 രൂപയില്‍ 3000 രൂപ കുടുംബം രണ്ട്മാസം മുമ്പ് അടച്ചിരുന്നു. ബാക്കിതുക അടക്കാന്‍ സാവകാശവും ചോദിച്ചിരുന്നു. മാര്‍ച്ചില്‍ വീണ്ടും വൈദ്യുതി ബില്‍ വന്നതോടെ തുക വീണ്ടും 6798 രൂപയായി. കൂലിപ്പണിക്കാരനായ അച്ഛന് സതീശന് താങ്ങാവുന്നതിനപ്പുറമായിരുന്നു. ലോക്ഡൗണിന് ശേഷം ജോലി തീരെ കുറവായതിനാല്‍ കുടുംബ ബജറ്റും താളം തെറ്റി. ഇതോടെയാണ് ബില്‍ കുടിശ്ശിക ബാക്കിയായത്.
രണ്ട് മക്കളില്‍ ഇളയവനാണ് ആദിത്യന്, മൂത്തമകന് അച്ചു ബി ടെക് നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. കെ.എസ്. ഇ.ബി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കുടുംബത്തിന് പണം അടക്കാന്‍ സാധിച്ചിരുന്നില്ല. ആദിത്യന് ഇനി നാല് പരീക്ഷകളാണ് ബാക്കിയുള്ളത്. ബുധനാഴ്ച കെമിസ്ട്രി പരീക്ഷ നടക്കാനിരിക്കെയാണ് കെ.എസ്. ഇ.ബി അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചത്.