പാലക്കാട്: വിവാഹനിശ്ചയത്തിന് തൊട്ടടുത്ത ദിവസം പാലക്കാട് ഊമയായ യുവതി പൊള്ളലേറ്റ് മരിച്ചു. മുതലമട കുറ്റിപ്പാടത്ത് വീടിനു തീപിടിച്ചാണ് സുമയെന്ന ഊമയായ യുവതി പൊള്ളലേറ്റുമരിച്ചത്.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവമെന്നു പോലീസ് പറഞ്ഞു. കുറ്റിപ്പാടം മണലി കൃഷ്ണന്റെയും രുക്മണിയുടെയും മകൾ സുമ(25)യാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് യുവതിയുടെ വിവാഹം തീരുമാനിച്ചത്.
യുവതിയെ വീടിനകത്തെ കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഓടിട്ട വീടിന്റെ മേൽക്കൂരയിൽ തീ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്.
സംഭവസമയത്ത് അമ്മ ഒരു വിവാഹ ചടങ്ങിനും പിതാവ് കളത്തിൽ പണിക്കും പോയതായിരുന്നു. സുമയുടെ ഇരട്ട സഹോദരി സുധ വിവാഹിതയാണ്.