കോഴിക്കോട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ച ലോക്ക്ഡൗണായിരിക്കുമെന്ന രീരിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രതികരിച്ച് ജില്ലാ കളക്ടര്‍ സീരാം സാംബശിവ റാവു രംഗത്തെത്തി. കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും കളക്ടര്‍ വ്യക്തമാക്കി.
ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളുടെ പട്ടിക പുറത്തുവിട്ട് കളക്ടര്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ കമന്റായാണ് കളക്ടര്‍ ജില്ലയില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിലവില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ദയവായി സഹകരിക്കുക – കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്ന രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക സ്ഥിരീകരണവുമായി കളക്ടര്‍ തന്നെ രംഗത്തെത്തിയത്.
അതേസമയം ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കണ്ടയ്ന്മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവിധ ചടങ്ങുകളിലും ഒരേ സമയം പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി. ഹാളിനകത്ത് നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്കും ഹാളിന് പുറത്ത് 100 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുക.