തൃശ്ശൂര്‍: കാണികള്‍ക്ക് ഫോട്ടോ എടുക്കാന്‍ തല ഉയര്‍ത്തുന്നതിനായി തോട്ടി കൊണ്ട് ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരന്‍ എന്ന നാട്ടാനയെ ക്രൂരമായി മര്‍ദിച്ച ഒന്നാം പാപ്പാന് കണ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പ് തൊട്ടിപ്പാള്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍വെച്ചായിരുന്നു അതിദാരുണമായ സംഭവം നടന്നത്. കാഴ്ചക്കാര്‍ക്ക് ഫോട്ടോ എടുക്കുന്നതിന് ആനയുടെ മസ്തകത്തിലും തുമ്പികൈയിലും തുടര്‍ച്ചയായി അടിക്കുന്നതിന്റെ വീഡിയോ വനംവകുപ്പിന് ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ചില്‍ കേസ് എടുത്തത്. അറസ്റ്റിലായ പാപ്പാനെ കോടതിയില്‍ ഹാജരാക്കി.