ആലപ്പുഴ: പതിനഞ്ചുകാരനായ അഭിമന്യൂ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജ്ഞയ് ദത്തിന്റെ ആര്‍എസ്എസ് ക്യാമ്പിലെ ചിത്രങ്ങള്‍ പുറത്തുവന്നു. വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് നിഗമനം. കേസില്‍ സജ്ഞയ് ദത്ത് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ഉണ്ടെന്നാണ് സൂചന.
അഭിമന്യു കൊലപാതകത്തില്‍ പങ്കില്ലെന്ന് ആര്‍എസ്എസ് ആവര്‍ത്തിക്കുന്നതിനിടെയാണ് സജ്ഞയ് ദത്ത് ആര്‍എസ്എസ് ശാഖ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി നിര്‍ണായകമാണ്.
സജയ് ദത്ത് ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ പൊലിസ് തുടരുകയാണ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണ സജയ് ദത്തിന്റെ നേതൃത്വത്തിലുള്ള ആര്‍എസ് എസ് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛന് അമ്പിളി കുമാര്‍ പറഞ്ഞു.
ബുധനാഴ്ച്ച രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്നാണ് പിതാവ് അമ്പിളി കുമാര്‍ പറയുന്നത്. അതേസമയം അഭിമന്യൂവിന്റെ സഹോദരന് ഡിവൈഎഫ്ഐ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
അഭിമന്യൂവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.