ഇടുക്കി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുല്‍. എം.എസ് എന്നിവരാണ് പോലീസ് പിടിയിലായത്. എറണാകുളത്ത് പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ദമ്പതികളുടെ വാഹാനം ഓടിച്ച ഡ്രൈവര്‍ ഒളിവിലാണ്. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് തൃപ്പൂണിത്തുറയില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി ദമ്പതികള്‍ കല്ലൂര്‍ മെട്രോ സ്റ്റേഷന് പരിസരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റിയ ഇവര്‍ പെണ്‍കുട്ടിയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ചു. ഇതിന് ശേഷം പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന 20,000 രൂപയും, കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയും കൈക്കലാക്കുകയും, പെണ്‍കുട്ടിയെ പാലാരിവട്ടത്ത് തിരക്കൊഴിഞ്ഞ ഭാഗത്ത് ഇവര്‍ ഇറക്കിവിടും ചെയ്തു.
നേരത്തെ, വൈറ്റിലയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് 20,000 രൂപ ഇതേ രീതിയില്‍ തന്നെ അശ്വതിയും ഗോകുലും കവര്‍ന്നിരുന്നു.