കണ്ണൂര്‍: ബാങ്ക് മാനേജന്‍ കെഎസ് സ്വപ്ന ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്തത് ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദം മൂലമെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സ്വപ്ന നോട്ട് ബുക്കിലും ഡയറിയിലും എഴുതിവെച്ചതായി പോലീസ് അറിയിക്കുന്നു.
സംഭവത്തില്‍ കൂത്തുപറമ്പ് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധന നടത്തി വരികയാണ്. രാവിലെ 8-15 നാണ് സ്വപ്ന ബാങ്കില്‍ എത്തിയതായാണ് കരുതുന്നത്. നിര്‍മലഗിരി കൊട്ടിക്കുന്നിന് സമീപമാണ് സ്വപ്ന മക്കള്‍ക്കൊപ്പം താമസിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് സാബു മരണപ്പെട്ടിരുന്നു.
വ്യാഴാഴ്ച്ച സഹപ്രവര്‍ത്തകരാണ് സ്വപ്നയെ ഓഫീസില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. സ്വപ്നയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ട് പോയി.
രാവിലെ പതിവുപോലെ ബാങ്കിലേക്ക് ജോലിക്കായി എത്തിയ സ്വപ്ന കാബിനുള്ളില്‍ കയറി ക്യാബിന് അകത്തു നിന്ന് അടയ്ക്കുകയായിരുന്നു. ഏറെ നേരമായിട്ടും സ്വപ്നയെ പുറത്തേക്ക് കാണാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ ക്യാബിന്റെ വാതില്‍ തള്ളി തുറന്നു നോക്കിയപ്പോള്‍ കാബിനുള്ളിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് സ്വപ്നയെ കണ്ടത്.