മാള: ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിയുടെ ആക്സില്‍ ഒടിഞ്ഞ് ടയര്‍ ഊരിപ്പോയി അപകടം, സ്കൂട്ടര്‍ യാത്രിക തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കെഎസ്ആര്‍ടിസി – മാള പള്ളിപ്പുറം റോഡില്‍ വച്ചായിരുന്നു അപ്രതീക്ഷിത അപകടം നടന്നത്.
ഓടിക്കൊണ്ടിരുന്ന ടിപ്പറിന്റെ ആക്സില്‍ അടക്കം ഒടിഞ്ഞാണ് ടയര്‍ റോഡിലേക്ക് ഉരുണ്ടുപോയത്. വാഹനം അപകടത്തില്‍പെടുന്നതു കണ്ട് സ്കൂട്ടര്‍ ഒതുക്കിയതിനാല്‍ യാത്രിക രക്ഷപ്പെടുകയായിരുന്നു.