തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷയുമാണ് നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷക്രമീകരണങ്ങളോടെയാണ് പരീക്ഷയെഴുതാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷ ഇത്തവണ എഴുതുന്നത് 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ്. 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്ററിയില്പരീക്ഷ എഴുതുന്നത്. കര്‍ശന മുന്നൊരുക്കങ്ങളോടെയാണ് ഇത്തവണ പരീക്ഷ നടത്തുന്നത്. ഏപ്രില്‍ 15 മുതല്‍ രാവിലെയാകും എസ്എസ്എല്‍സി പരീക്ഷ നടക്കുക.
റംസാന് നോമ്പ് പ്രമാണിച്ചാണ് ഇങ്ങനെ സമയം മാറ്റിയത്. എസ്എസ്എല്‍സി പരീക്ഷ ഈ വര്‍ഷം എഴുതുന്നത് 4,22,226 വിദ്യാര്‍ത്ഥികളാണ്. 2947 പരീക്ഷാ കേന്ദ്രങ്ങളാണ് ഗള്‍ഫിലും ലക്ഷദ്വീപിലും ഉള്‍പ്പെടെ ഉള്ളത്. 990 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷ 29ന് അവസാനിക്കും.