നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ടിബി ജംക്ഷനിലെ മീന്‍ മാര്‍ക്കറ്റിലെ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ഊരൂട്ടുകാല ജെ.എസ്.ഭവനില്‍ സജീബിനെ (41)യാണ് സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സജീബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
ആക്രമണത്തെ തുടര്‍ന്നു ബോധരഹിതനായി നിലത്തു വീണ സജീബിനെനെയ്യാറ്റിന്കര ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. തലയില്‍ തുന്നിക്കെട്ടും ശരീരമാസകലം ചതവുമുണ്ട്.സജീബും മറ്റൊരു ഡ്രൈവറും തമ്മില്‍ മിനിയാന്നു രാത്രി പത്തരയോടെ വാക്കേറ്റമുണ്ടായതായി പൊലീസ് പറഞ്ഞു.
അതിനെ ചുവടുപിടിച്ചായിരുന്നു ക്രൂര മര്‍ദനം. വാഹനത്തില്‍ മീന്‍ കയറ്റുകയായിരുന്ന സജീബിനെ ക്രൂരമായി മര്‍ദിക്കുന്നതും സിമന്റ് കല്ല് ഉപയോഗിച്ച് തലയില്‍ ഇടിക്കുന്നതിന്റെ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നും തങ്ങള്‍ക്കു ലഭിച്ചു.
4 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. 17 വര്‍ഷമായി നെയ്യാറ്റിന്‍കരയ്ക്കു സമീപം ഊരൂട്ടുകാലയില്‍ താമസിക്കുന്ന സജീബ് ഇടക്കാലത്ത് വിദേശത്തായിരുന്നു. ിന്നീട് നാട്ടിലെത്തിയ ശേഷം മീന്‍ മാര്‍ക്കറ്റില്‍ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.
ക്രൂര മര്‍ദനത്തിനിരയായ സജീബിനെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്, സജീബിന്റെ കുടുംബാംഗങ്ങള്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. സജീബിന്റെ ഭാര്യ ഷജീലയും മക്കളും മറ്റു ബന്ധുക്കളുമായി എത്തിയാണ് ടിബി ജംക്ഷനിലെ മാര്‍ക്കറ്റിനു മുന്നിലെ റോഡിലിരുന്ന് പ്രതിഷേധിച്ചത്. പിന്നീട് പൊലീസെത്തി ഇവരെ അനുനയിപ്പിച്ചു മടക്കി.