കോട്ടയം: കോണ്‍ഗ്രസ് വിട്ട് ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം. പ്രചാരണത്തിനെത്തിയ കേരള ഷാഡോ കാബിനെറ്റ്, വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയവരാണ് ആക്രമണത്തിന് ശ്രമിച്ചത്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും അവരുടെ കയ്യിലുണ്ടായിരുന്ന പ്രചാരണ വസ്തുക്കളും മറ്റും വാങ്ങി കീറികളയുകയുമായിരുന്നു. പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനവും മറ്റും നടത്തി മടങ്ങി വരവെയായിരുന്നു അക്രമം ഉണ്ടായത്.
ഇടത്- വലത് മുന്നണികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. മലപ്പുറം സ്വദേശികളായ നാല് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് മര്‍ദ്ദനമുണ്ടായത്.ഇവര്‍ക്കെതിരെ കുമരകം പൊലീസില്‍ പരാതി നല്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ലതിക സുഭാഷ് പാര്‍ട്ടിവിട്ടത്.
തലമുണ്ഡനം ചെയ്തുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. രണ്ട് വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണെന്ന് ലതിക സുഭാഷ് വ്യക്തമാക്കിയിരുന്നു