കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ നിന്നും നിരവധി പേരാണ് രാജിവെച്ചത്. പാര്‍ട്ടിക്ക് വന്‍തിരിച്ചടിയായിരുന്നു നേതാക്കന്മാരുടെ രാജി. ഇപ്പോഴിതാ എറണാകുളം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പികെ അബ്ദുള്‍ ലത്തീഫും പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ലത്തീഫ് നേരിട്ട നടപടി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു പിന്‍വലിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലത്തീഫുമായുണ്ടായ തര്‍ക്കം ഡൊമനിക് പ്രസന്റേഷന്റെ തോല്‍വിക്ക് ഇടയാക്കിയിരുന്നു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചതായി പ്രഖ്യാപിച്ച് കെപിസിസിക്ക് ലത്തീഫ് കത്തയച്ചു. തന്റെ രാജി യുഡിഎഫിന് തലവേദനയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് കൊച്ചിക്കാരന് തന്നെ സീറ്റ് നല്‍കണമെന്ന വാദം ലത്തീഫ് ഉയര്‍ത്തിയിരുന്നു.