തൃശ്ശൂര്‍: കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം വയോധികന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. തൃശൂര്‍ ഒല്ലൂരിലാണ് ദാരുണ സംഭവം. അഞ്ചേരി മുല്ലപ്പിള്ളി വീട്ടില്‍ രാജനും ഭാര്യ ഓമനയും ആണ് മരിച്ചത്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഓമനയെ രാജന് വാക്കത്തി കൊണ്ടു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മക്കള്‍ ജയ്ദീപ്, രാകേഷ് എന്നിവര്‍ക്കും വെട്ടേറ്റു. ഓമനയെ സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഓമനയെയും പരിക്കേറ്റ മക്കളെയും ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് രാജന് ആത്മഹത്യ ചെയ്തത്. വീടിനു സമീപത്തെ വിറകു പുരയില്‍ വച്ച് രാജന് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ഡ്രൈവര്‍ ആണ് രാജന്.
കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രാജനും ഭാര്യയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും ഇവര്‍ നേരത്തെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി.