ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി എസ്ഡിപിഐ. വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് കാണിച്ച് എസ്ഡിപിഐയുടെ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ എംഎം താഹിറാണ് സന്ദീപ് വചസ്പതിക്കെതിരെ പരാതി നല്‍കിയത്.
ആലപ്പുഴയിലെ ഒരു കയര്‍ ഫാക്ടറിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് സന്ദീപ് വര്‍ഗീയ പ്രചരണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ഥി തന്നെ പുറത്തു വിട്ട വീഡിയോ രഹസ്യ വീഡിയോ ആക്കി പ്രചാരണം നടത്തുകയായിരുന്നു ചിലര്‍ എന്നാണ് ബിജെപിയുടെ ആരോപണം.
പെണ്‍കുട്ടികളെ ചിലര്‍ വിവാഹം കഴിച്ച ശേഷം കുടുംബജീവിതത്തിനല്ലാതെ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മറ്റും തീവ്രവാദത്തിനു അയക്കുകയായിരുന്നു എന്ന് നിമിഷ ഫാത്തിമയുടെയും മറ്റും കഥ ചൂണ്ടിക്കാട്ടി സന്ദീപ് സംസാരിച്ചിരുന്നു.
വനിതാ തൊഴിലാളികള്‍ക്കിടയില്‍ നിന്നും സന്ദീപ് വചസ്പതി വോട്ട് തേടുന്നതിന്റെ വീഡിയോ ഇതിനോടകം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ”കേരളത്തിലെ പെണ്‍കുട്ടികളെ മുസ്ലീം- ക്രിസ്ത്യന്‍ യുവാക്കള്‍ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണെന്നും അവിടെ അവരെ ലൈംഗീകമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുകയാണെന്നും” സന്ദീപ് വചസ്പതി വീഡിയോയില്‍ പറയുന്നു.
വീഡിയോയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഇത് യാഥാര്‍ഥ്യമാണ് വര്‍ഗീയ പ്രചാരണം അല്ലെന്നാണ് ബിജെപിയുടെ വാദം.